മാനഭംഗം: ഫ്രഞ്ച് പൗരന്‍ ചെന്നൈയില്‍ പിടിയില്‍
ചെന്നൈ: ഫ്രാന്‍സിലെ ഒരു അനാഥാലയത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു.
ഫെര്‍ണാണ്ടസ്, മാധവ്‌റാം തുടങ്ങിയ കള്ളപ്പേരുകളില്‍ ചെന്നൈയില്‍ പലയിടങ്ങളിലും ഒളിവില്‍ക്കഴിഞ്ഞിരുന്ന എറിക് മാര്‍ട്ടിനാണ് (53) പിടിയിലായത്.
ചെന്നൈ ക്രൈംബ്രാഞ്ച്-സിബിഐ സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2000ത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രാന്‍സിലെ കോടതി ഇയാളെ 15 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. എന്നാല്‍ ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് നേപ്പാളിലൂടെയാണ് ഇന്ത്യയിലെത്തിയത്. ഇയാളെ ഇന്റര്‍പോളിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications