കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍: കെവി തോമസ് ഖേദം പ്രകടിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

KV Thomas
ദില്ലി: മാരക കീടനാശിനിയായ എന്‍ഡോസള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കേന്ദ്ര കൃഷി സഹമന്ത്രി കെ.വി തോമസ് ഖേദം പ്രകടിപ്പിച്ചു.

പ്രശ്‌നത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വികാരങ്ങളെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാനെ കുറിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് കൃഷി സഹമന്ത്രിയെന്ന നിലയില്‍ വിശദീകരിക്കുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പ്രസംഗത്തിലാണ് എന്‍ഡോസള്‍ഫാന്‍ കീടനാളിനി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന തരത്തില്‍ തോമസ് പരാമര്‍ശം നടത്തിയത്.

ഇത് കേരളത്തില്‍ വന്‍ വിവാദമാവുകയും തോമസ് പ്രസ്താവന തിരുത്തണമെന്ന് കെപിസിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജനീവയില്‍ നടന്ന സ്‌റ്റോക്കോം പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് കണ്‍വന്‍ഷനില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രകടിപ്പിച്ച അതേ അഭിപ്രായമാണു കാര്‍ഷിക ശാസ്ത്രജ്ഞരും ഗവേഷകരും അടങ്ങിയ സദസ്സില്‍ ഒൌദ്യോഗിക നിലയില്‍ പ്രകടിപ്പിച്ചത്.എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണു വ്യക്തിപരമായ അഭിപ്രായം.

ഈ ലക്ഷ്യം നേടുന്നതിനു വിവാദമല്ല, കൂട്ടായ ശ്രമമാണ് ആവശ്യം. ഔദ്യോഗിക സമ്മേളനങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ വ്യക്തിപരമായ നിലപാടു സ്വീകരിക്കുന്നത് പ്രായോഗികമല്ല. ഞാന്‍ അംഗമായിരുന്ന എ.കെ ആന്റണി മന്ത്രിസഭയാണു കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. ഈ പ്രശ്‌നത്തിന്റെ വസ്തുതകള്‍ പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് അധ്യക്ഷയെയും ധരിപ്പിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ജനിതക വൈകല്യമുള്ളവരെയും പുനരധിവസിപ്പിക്കുന്നതിനു പ്രത്യേക പദ്ധതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന നടന്ന സാഹചര്യം മനസ്സിലാക്കി തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും തയാറാകണം-മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ മാസം 25നു രാജ്യാന്തര നാളികേര സമ്മേളനത്തിലാണു വിവാദ പരാമര്‍ശമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X