Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലി നല്‍കാന്‍ വാങ്ങിയ ആടിന് 48ലക്ഷം രൂപ!!

യമുനാനഗര്‍: ഹരിയാനയിലെ യമുനാ നഗറില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് വാങ്ങിയ ഒരു ആടിന്റെ വില 48 ലക്ഷം രൂപ!

ആടിന്റെ ശരീരത്തില്‍ അറബി ഭാഷയിലുള്ള വിശുദ്ധ അക്ഷരങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നതിനാലാണ് ആടിന്റെ വില ഇത്രയധികം ഉയര്‍ന്നത്.

ഒരാഴ്ച മുമ്പാണ് ഹസന്‍ അലി ഒബാമയ്ക്ക് എന്ന പേരുള്ള ആട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. മൊഹമ്മദ് സാജിദ് എന്നയാള്‍ 4, 500 രൂപയ്ക്കായിരുന്നു ആടിനെ വാങ്ങിയത്. അഴുക്ക് പിടിച്ച് വൃത്തിയില്ലാത്ത നിലയിലായിരുന്ന ആടിനെ മറിച്ചുവില്‍ക്കും മുമ്പ് കുളിപ്പിച്ച് വൃത്തിയാക്കാന്‍ സാജിദും സഹായിയും തീരുമാനിച്ചു.

എന്നാല്‍, ആടിനു മേല്‍ വെള്ളം വീഴുംതോറും അതിന്റെ ശരീരം കൂടുതല്‍ സുന്ദരമാവുകയും കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ ആടിന്റെ ഉടലില്‍ അള്ളാ എന്ന രൂപം തെളിഞ്ഞു വരുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട സാജിത് കാര്യം മതപണ്ഡിതന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തി.

ആടിന്റെ ശരീരത്തിലെ വാക്ക് അള്ളാ എന്നാണെന്ന് പണ്ഡിതരും അംഗീകരിച്ചതോടെ ഹസന്‍ അലി എന്ന ആട് പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.

പലരുമെത്തി ആടിന് കൂടുതല്‍ക്കൂടുതല്‍ വില പറയുകയാണ്. ഇപ്പോള്‍ 48 ലക്ഷം രൂപ വരെ ആടിന്റെ വില ഉയര്‍ന്നിട്ടുണ്ട്. ഹസന്‍ അലിയെ വില്‍ക്കുന്ന കാര്യത്തില്‍ ഉടമസ്ഥന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+