കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരം വിമാനാപകടം: പൈലറ്റ് ഉറങ്ങി

  • By Lakshmi
Google Oneindia Malayalam News

Plance Crash
ദില്ലി: 158 പേര്‍ മരിക്കാനിടയായ മംഗലാപുരം വിമാനാപടകത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോര്‍ട്ട്.

വിമാനത്തിന്റെ പൈലറ്റ് യാത്രയ്ക്കിടെ ഉറങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൈലറ്റിന്റെ കൂര്‍ക്കംവലി കോക്പിക് വോയ്‌സ് റെക്കോഡറില്‍ പതിഞ്ഞിട്ടുണ്ട്. ഒന്നരമണിക്കൂര്‍ ഉറങ്ങിയ പൈലറ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് ഉണര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം നിലത്തിറക്കരുതെന്ന കോപൈലറ്റിന്റെ മുന്നറിയിപ്പ് ഇയാള്‍ അവഗണിക്കുകയും ചെയ്തു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ വട്ടം കറങ്ങുക എന്ന (ഗോഎറൗണ്ട്) മുന്നറിയിപ്പ് കോപൈലറ്റ് ക്യാപ്റ്റന്‍ എച്ച്.എസ്. അലുവാലിയ നല്‍കിയിരുന്നു.

എന്നാല്‍ ഇത് അവഗണിച്ചാണ് ഫൈഌ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ സ്ലാട്‌കോ ഗ്ലൂസിക വിമാനം നിലത്തിറക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷണസംഘം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കൃത്യസമയത്ത് വിമാനം ടേക്ഓഫ് ചെയ്തില്ലെന്നും ഇതേത്തുടര്‍ന്ന് ടേബിള്‍ടോപ്പ് റണ്‍വേയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് നീങ്ങി വിമാനം തൊട്ടടുത്ത കാട്ടില്‍ തകര്‍ന്നുവീഴുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തെറ്റായ വിമാനപ്പാതയി (ഫൈറ്റ് പാത്ത്)ലായിരുന്നു വിമാനമെന്ന് കോക്പിക് വോയ്‌സ് റെക്കോഡര്‍ വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. 2.05 മിനുറ്റുള്ള വോയ്‌സ് റെക്കോഡറില്‍ കോപൈലറ്റ് നല്‍കിയ മുന്നറിയിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂര്‍ക്കംവലിയുടെ ശബ്ദം ഇതാദ്യമായാണ് കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ രേഖപ്പെടുത്തുന്നതെന്ന് പരിശോധന നടത്തിയ അമേരിക്കന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.

2010 മെയ് 22നാണ് മംഗലാപുരത്ത് എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് 158 പേര്‍ കൊല്ലപ്പെട്ടത്.

English summary
The final report on the crash of the Air India Express plane at Mangalore airport has been submitted to the Civil Aviation Ministry. Civil aviation sources have told that the crash was caused by pilot error. Sources say the report claims pilot slept for over 90 minutes during the flight. The Air India Express IC 812 Boeing 737-800 carrying 166 people, including the crew, from Dubai crashed while negotiating the tricky landing at Mangalore city"s "table-top" airport overlooking a ravine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X