പബ് ആക്രമം: പ്രമോദ് മുത്തലിക്കിന് പശ്ചാത്താപം

സംഭവം നടന്നിട്ട് രണ്ട് വര്‍ഷം കഴിയാറായപ്പോഴാണ് സംഭവത്തില്‍ ഖേദപ്രകടനവുമായി മുത്താലിക് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍, ആക്രമണത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ആ സമയത്ത് പൂനെയില്‍ ആയിരുന്ന തന്റെ മൊബൈല്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നും ബല്ഗാമില് എത്തിയപ്പോള്‍ മാത്രമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് സ്വയം ന്യായീകരിക്കുന്നതിനും മുത്താലിക് ശ്രമം നടത്തി.
പബ് ആക്രമണവും ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗും ശ്രീരാമസേനയുടെ പ്രതിച്ഛായ തകര്‍ത്തു. പെണ്‍കുട്ടികള്‍ക്ക് നേരെ അത്തരമൊരു ആക്രമണം ഒരിക്കലും ഉണ്ടാകരുതായിരുന്നു -മുത്താലിക് അഭിപ്രായപ്പെട്ടു.
പബ് ആക്രമണം ശ്രീരാമസേനയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായി മാറി എന്ന് പറയുന്ന മുത്താലിക് ഇപ്പോള്‍ സംഘടയ്ക്ക് ഒരു ഓഫീസ് മുറി ലഭിക്കുന്നതിനു പോലും ബുദ്ധിമുട്ടാണെന്ന കാര്യവും വെളിപ്പെടുത്തി.
മംഗലാപുരത്തെ അംനേഷ്യ ദ ലോഞ്ച് എന്ന പബ്ബിലാണ് 2009 ജനുവരിയില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പബ്ബില്‍ കടന്നുകയറിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിച്ച് പുറത്തേക്ക് ഓടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുന്നത് ഭാരതീയ സംസ്കാരത്തിന് യോജിക്കുന്നതല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications