കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ് ആക്രമം: പ്രമോദ് മുത്തലിക്കിന് പശ്ചാത്താപം

  • By Lakshmi
Google Oneindia Malayalam News

Pramod Muthalik
പുനെ: മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്താലിക്.

സംഭവം നടന്നിട്ട് രണ്ട് വര്‍ഷം കഴിയാറായപ്പോഴാണ് സംഭവത്തില്‍ ഖേദപ്രകടനവുമായി മുത്താലിക് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍, ആക്രമണത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ആ സമയത്ത് പൂനെയില്‍ ആയിരുന്ന തന്റെ മൊബൈല്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നും ബല്‍ഗാമില്‍ എത്തിയപ്പോള്‍ മാത്രമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് സ്വയം ന്യായീകരിക്കുന്നതിനും മുത്താലിക് ശ്രമം നടത്തി.

പബ് ആക്രമണവും ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗും ശ്രീരാമസേനയുടെ പ്രതിച്ഛായ തകര്‍ത്തു. പെണ്‍കുട്ടികള്‍ക്ക് നേരെ അത്തരമൊരു ആക്രമണം ഒരിക്കലും ഉണ്ടാകരുതായിരുന്നു -മുത്താലിക് അഭിപ്രായപ്പെട്ടു.

പബ് ആക്രമണം ശ്രീരാമസേനയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായി മാറി എന്ന് പറയുന്ന മുത്താലിക് ഇപ്പോള്‍ സംഘടയ്ക്ക് ഒരു ഓഫീസ് മുറി ലഭിക്കുന്നതിനു പോലും ബുദ്ധിമുട്ടാണെന്ന കാര്യവും വെളിപ്പെടുത്തി.

മംഗലാപുരത്തെ അംനേഷ്യ ദ ലോഞ്ച് എന്ന പബ്ബിലാണ് 2009 ജനുവരിയില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പബ്ബില്‍ കടന്നുകയറിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിച്ച് പുറത്തേക്ക് ഓടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുന്നത് ഭാരതീയ സംസ്‌കാരത്തിന് യോജിക്കുന്നതല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം.

English summary
Pramod Muthalik, chief of Sri Rama Sene (SRS), refers that the pub attack at Mangalore as a big mistake and a public relations disaster. And he also said it was an image-spoiler. The pub attack was a big mistake. People are still wary about Sri Ram Sena and refuse to give space for its office or any other activities. Beating the girls in the pub was wrong and uncalled for. It shouldn"t have happened.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X