തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിക്കിനി പോസ്റ്റര്‍!

ചിലര്‍ വമ്പന്‍ വാഗ്ദാനങ്ങള്‍ നല്കി ജനത്തെ പാട്ടിലാക്കും. മറ്റുചിലര്‍ മദ്യവും പണവും നല്കി ആളുകളെ വശത്താക്കി വോട്ടുനേടും ഇതെല്ലാം നമുക്ക് പരിചമയുള്ള കാര്യങ്ങളാണ്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനായി അല്പവസ്ത്രം ധരിക്കുകയെന്നത് നമ്മുടെ നാട്ടില്‍ നടപ്പുള്ളകാര്യമല്ല. പക്ഷേ പോളണ്ടില്‍ കാര്യം ഇങ്ങനെയല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി സ്ഥാനാര്‍ഥികള്‍ തുണിയുരിയാന്‍ വരെ തയ്യാറാവുമെന്നതിന് തെളിവാണ് അവിടത്തെ തെരുവില്‍ പ്രത്യക്ഷപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍.
പോളണ്ടിലെ വാഴ്സോയിലെ ജില്ലാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാറാ മെയ് ആയാണ് ബിക്കിനിയണിഞ്ഞ് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നത്. ഗായികയും മോഡലുമൊക്കെയായ സാറ തിരഞ്ഞെടുപ്പ് പ്രചാരണപോസ്റ്ററുകളില്‍ ബിക്കിനിയണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാറയുടെ ഈ ബിക്കിനി പോസ്റ്ററുകള്‍ പോളണ്ടിന്റെ അതിര്‍ത്തികള്‍ കടന്ന് ലോകത്തെമ്പാടും വാര്‍ത്തയായിരിക്കുകയാണ്. നവംബര്‍ 21ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക. പോസ്റ്ററിലെ പടം കണ്ട് പുരുഷ പ്രജകളെല്ലാം തനിക്ക് വോട്ടു ചെയ്യുമെന്നാണ് സാറയുടെ പ്രതീക്ഷ.
എന്നാല്‍, ഇത് തെരഞ്ഞെടുപ്പാണെന്നും സാറയുടെ ബിക്കിനി പോസ്റ്ററൊന്നു ഇവിടെ ചെലവാകില്ലെന്നാണ് മറ്റ് രാഷ്ര്ടീയക്കാരുടെ വാദം. എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടുപെട്ടി തുറക്കുമ്പോള്‍ അറിയാം. സാറയുടെ ബിക്കിനി സൂത്രം ഫലിച്ചോ അതോ പൊട്ടിയോ എന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications