വില്യം രാജകുമാരന്റെ വിവാഹം 2011ല്‍

കാമുകി കേറ്റ് മിഡില്‍റ്റണുമായുള്ള തന്റെ വിവാഹം 2011ല്‍ ലണ്ടനില്‍ നടക്കുമെന്നു വില്ല്യം പ്രഖ്യാപിച്ചു.
അമ്മ ഡയാനാ രാജകുമാരി അണിഞ്ഞ ഇന്ദ്രനീലക്കല്ലു പതിച്ച വിവാഹനിശ്ചയ മോതിരം കേറ്റിന്റെ വിരലില്‍ അണിയിച്ചായിരുന്നു വില്ല്യമിന്റെ വിവാഹ പ്രഖ്യാപനം.
ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും മകനായ വില്ല്യം ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌കോട്‌ലന്‍ഡില്‍ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഒരു ചാരിറ്റി ഷോയ്ക്കിടെയാണുകേറ്റിനെ കണ്ടു മുട്ടിയത്.
കഴിഞ്ഞ ഒക്ടോബറില്‍ കെനിയയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണു വില്യം കേറ്റിനോടു വിവാഹാഭ്യര്‍ഥന നടത്തിയത്.












Click it and Unblock the Notifications