മാനഭംഗം: ആസ്‌ത്രേലിയയില്‍ ഡോക്ടര്‍ക്ക് തടവ്
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുകയും അവരുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത കുറ്റത്തിന് ഒരു ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആറ് വര്‍ഷം തടവ് ശിക്ഷ.
മുപ്പത്തിയേഴുകാരനായ അരവിന്ദ് ശര്‍മ്മ എന്ന ഡോക്ടര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.
ബലാത്സംഗം ചെയ്തതിനും സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനുമാണ് ഇയാള്‍ക്ക് തടവ് ശിക്ഷ നല്‍കിയത്.
2006 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാല്‍, അതിനു മുമ്പ് ഇരുവരും പരസ്പര സമ്മതത്തോടെ സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവദിവസം ശര്‍മ്മ അമിതമായി മദ്യപിച്ചിരുന്ന അവസരത്തിലാണ് ബലാത്സംഗത്തിന് ഇരയായ സ്ത്രീ ഡോക്ടറുടെ വസതിയിലെത്തിയത്.
സെക്‌സിനു വേണ്ടി മദ്യലഹരിയിലായിരുന്ന ഡോക്ടര്‍ നിര്‍ബന്ധിച്ചു എങ്കിലും സുഖമില്ല എന്ന കാരണം പറഞ്ഞ് ഒഴിയാന്‍ സ്ത്രീ പരമാവധി ശ്രമിച്ചു. എന്നാല്‍, ഡോക്ടര്‍ അവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയും പലപ്പോഴും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുത്തുവെന്നുമായിരുന്നു പരാതി.
ഡോക്ടര്‍ക്ക് രോഗികള്‍ക്കിടയില്‍ നല്ല അംഗീകാരമുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇത്തരം പ്രവര്‍ത്തിയിലൂടെ അദ്ദേഹം സ്വന്തം തൊഴില്‍ മേഖലയ്ക്ക് കളങ്കം ചാര്‍ത്തിയെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications