വിപണിയില്‍ ഊര്‍ജം പോര. നിഫ്ടി 6000ന് താഴെ തന്നെ
മുംബൈ: നവംബര്‍ 18 വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ ഓഹരി വിപണി തണുത്ത മട്ടിലായിരുന്നു പ്രതികരിച്ചത്. ചൊവ്വാഴ്ചത്തെ വിലയിടിച്ചിലിന്റെ ബാക്കി വ്യാഴാഴ്ചയും പ്രകടമായിരുന്നു. ഒരു സമയത്ത് 200 ലേറെ പോയന്റാണ് സെന്‍സെക്സ് താഴോട്ട് പോയത്. വിപണി അവസാനിയ്ക്കുമ്പോള്‍ സെന്‍സെക്സിന് 20,000 വും നിഫ്ടിയ്ക്ക് 6000 വും കടക്കാനായില്ല.
സെന്‍സെക്സ് 19,930.64 (65.50)
നിഫ്ടി 5,998.80 (10.10)
എന്നാല്‍ ഉച്ചയോടെ വിപണിയില്‍ ചെറിയ ഉണര്‍വുണ്ടായി. താഴോട്ടുള്ള പോക്ക് നിറുത്തി ചില ഓഹരികള്‍ ഉയരാന്‍ തുടങ്ങി. ഇത് വിപണിയിലെ ഇന്‍ഡക്സുകള്‍ ചെറിയ തോതില്‍ കയറാന്‍ സഹായിച്ചു.
ടുജി സ്പെക്ട്രം അനുവദിച്ചതില്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനാണെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായത് ആ കമ്പനിയുടെ ഓഹരിയെ ബാധിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, യുണിടെക് എന്നിവയുടെ വിലകള്‍ കാര്യമായി താഴോട്ട് പോയി. എന്നാല്‍ ഭാരതി എയര്‍ടെല്‍ 3.8 ശതമാനം കയറി.












Click it and Unblock the Notifications