Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ ആദ്യതീപ്പെട്ടിക്കമ്പനി പൂട്ടി

Ship Matchbox
അംബര്‍നാഥ്: ഇന്ത്യയിലെ ആദ്യ തീപ്പെട്ടി കമ്പനിയായ വിംകോ അടച്ചുപൂട്ടി. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് 90 വര്‍ഷം പഴക്കമുള്ള കമ്പനി അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഷിപ്പ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളായിരുന്നു വിംകോയുടെ പ്രധാന ഉത്പന്നങ്ങള്‍.

പ്രതിവര്‍ഷ 60 കോടി രൂപ നഷ്ടത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് മാനേജ്‌മെന്റ് പറയുന്നു. കമ്പനിയിലെ 238 ജീവനക്കാര്‍ക്കും വിആര്‍എസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

1923 സപ്തംബര്‍ ഏഴിനാണ് വിംകോ കമ്പനി മുംബൈയിലെ അംബര്‍നാഥില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പനിക്ക് തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യൂണിറ്റുകളും ഉണ്ടായി. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ചെന്നൈ യൂണിറ്റ് മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു

2005ല്‍ സ്വദേശി നാഷണല്‍ എന്ന മാനേജ്‌മെന്റില്‍നിന്ന് കമ്പനി ഐ.ടി.സി. ഏറ്റെടുത്തു. ഷിപ്പ്, ഹോംലൈറ്റ്‌സ്, ടിക്ക, മൂന്ന് മാമ്പഴം, ചീത, അമ്പ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ വിംകോ ഉത്പാദനം നടത്തിക്കൊണ്ടിരുന്നു. തീപ്പെട്ടി നിര്‍മാണത്തിന്റെ പ്രധാന അസംസകൃതവസ്തുവായ മരം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+