കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷനീക്കം

  • By Lakshmi
Google Oneindia Malayalam News

Manmohan
ദില്ലി: 2ജി സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ലക്ഷ്യം വച്ച് പ്രതിപക്ഷ നീക്കം. രാജിവച്ച മന്ത്രി എ. രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അപേക്ഷയിന്മേല്‍ ഒരു തീരുമാനവും കൈക്കൊള്ളാതെ 11 മാസം നീട്ടിക്കൊണ്ടുപോയതിനു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുക.

2ജി അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ചയും പാര്‍ലമെന്റ് നടപടികള്‍ ബിജെപി തടസപ്പെടുത്തും. കഴിഞ്ഞ നാല് പ്രവര്‍ത്തി ദിവസവും ഈ ആവശ്യം ഉന്നയിച്ച് ബിജെപി സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു.

ഇതിനൊപ്പം അന്വേഷണം വൈകിച്ചതിന് സുപ്രീംകോടതി പ്രധാനമന്ത്രിക്കെതിരെ നടത്തിയ നിരീക്ഷണവും ബിജെപി സഭയില്‍ ഉന്നയിക്കും.

സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പൊതു വിശദീകരണം നല്‍കണമെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടിട്ടുണ്ട്.

60 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഒരിക്കലെങ്കിലും സുപ്രീം കോടതി ഇത്തരം പരാമര്‍ശം നടത്തിയതായി അറിവില്ലെന്നും അദ്വാനി പറഞ്ഞു.

ജനതാ പാര്‍ട്ടി പ്രസിഡന്റും മുന്‍ നിയമമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കേയാണു പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം സുപ്രീം കോടതി നടത്തിയത്.

രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്കു സുബ്രഹ്മണ്യന്‍ സ്വാമി അയച്ച കത്തിനു 11 മാസത്തിനു ശേഷമാണു മറുപടി ലഭിച്ചത്. എന്തുകൊണ്ട് ഇത്രയുംകാലം പ്രധാനമന്ത്രിയും ഓഫിസും മൌനംപാലിച്ചെന്നാണു സുപ്രീം കോടതി ചോദിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫിസില്‍ പരാതി ലഭിച്ചു 11 മാസത്തിനു ശേഷമാണു സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

English summary
Now that A Raja(former Telecom Minister) has quit the Cabinet, the Opposition targeting to Prime Minister Manmohan Singh rela­ted to the 2G spectrum scandal.Given the anti-Raja campaign the BJP and the Left have been together carrying out, both saffron and red parties trained their guns on the PM for his alleged efforts to shield the perpetrators of the 2G scam, and demanded that he comes clean.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X