2ജി അഴിമതി: കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കണം

ഇതു സംബന്ധിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണ്. എന്നാല്‍ ഇടപാട് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ശനിയാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം.
കേസുമായി ബന്ധപ്പെട്ട് ജനതാപാര്‍ട്ടി മനതാവ് സുബ്രഹ്മണ്യം സ്വാമി ഏതെങ്കിലും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ തിങ്കളാഴ്ച പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
സ്‌പെക്ട്രം ഇടപാടില്‍ ക്രമക്കേടു കാട്ടിയ എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നത്. ഇതിനു മറുപടി നല്‍കാന്‍ വരുത്തിയ കാലതാമസമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് സുപ്രീം കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്.
കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണു ഹാജരായത്. കേസില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications