തേനീച്ചകള്‍ തന്പടിച്ചു: വിമാനം വൈകി
ചെന്നൈ: പക്ഷികള്‍ വിമാനം വൈകിപ്പിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും കഴിഞ്ഞദിവസമെത്തിയ വിമാനത്തിന് വില്ലന്‍മാരായെത്തിയത് തേനീച്ചപ്പടയായിരുന്നു.
പോര്‍ട്ട് ബ്ലെയറില്‍ നിന്നും ബുധനാഴ്ച ചെന്നെയില്‍ പറന്നിറങ്ങിയ കിങ്ഫിഷര്‍ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങവെയാണ് തേനിച്ചകളെ കണ്ടത്. വിമാനത്തിന്റെ വലതു ചിറകില്‍ 10,000ത്തോളം തേനിച്ചകളാണ് താവളമടിച്ചിരുന്നത്.
വിമാന ജീവനക്കാര്‍ മുതിര്‍ന്ന ഓഫീസര്‍മാരെയും രക്ഷാസേനയെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് ജല പീരങ്കി കൊണ്ടു വന്ന് തേനീച്ചകളെ പറത്തി വിടുകയായിരുന്നു. തേനീച്ചപ്പടയെ ഒഴിപ്പിക്കാന്‍ 15 മിനിറ്റെടുത്തു.
പതിനെട്ട് മാസം മുമ്പ് ഇതേ വിമാനത്താവളത്തില്‍ ഒരുപറ്റം പാറ്റകള്‍ വിമാനത്തിന്റെ മുന്‍വശത്ത് താവളമടിച്ചത് വിമാനം വൈകിച്ചിരുന്നു.












Click it and Unblock the Notifications