നിത്യാനന്ദയുടെ അനുയായി അറസ്റ്റില്‍

Nithyananda
ബാംഗ്ലൂര്‍: ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുടെ അടുത്ത അനുയായിയായ സ്വാമി സച്ചിദാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു.

നിത്യാനന്ദയ്‌ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. രാമനഗരം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ സച്ചിദാനന്ദയെ നവംബര്‍ 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

സിഐഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയും തെളിവുകള്‍ നശിപ്പിച്ചതിന് സൂചന ലഭിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സച്ചിദാനന്ദയെ അറസ്റ്റുചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ധ്യാനപീഠം ആശ്രമത്തിലെ അന്തേവാസികളുമായി നിത്യാനന്ദ ഉണ്ടാക്കിയ കരാറുകള്‍ നശിപ്പിച്ചത് സച്ചിദാനന്ദയാണെന്ന് പോലീസ് വ്യക്തമാക്കി. ആശ്രമത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്തുപറയരുതെന്നു കാണിച്ചാണ് നിത്യാനന്ദ അന്തേവാസികളില്‍നിന്ന് കരാര്‍ ഉണ്ടാക്കിയിരുന്നത്.

ഇത്തരം കരാറുകളെക്കുറിച്ച് അന്തേവാസികള്‍ തന്നെയാണ് പോലീസിന് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് ആശ്രമത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് സച്ചിദാനന്ദയാണ് തെളിവുകള്‍ നശിപ്പിച്ചതെന്ന് വ്യക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+