കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി അഴിമതി പ്രതിപക്ഷാവശ്യം അംഗീകരിച്ചേക്കും

  • By Ajith Babu
Google Oneindia Malayalam News

ദില്ലി 2 ജി സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകിട്ടു ചേരുന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിങ്ങനെ പാര്‍ട്ടിയിലെ പ്രമുഖരെല്ലാം വൈകിട്ടു ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചു പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. ഇതിന്റെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിയ്ക്കുന്നത് കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദമേറ്റുന്നുണ്ട്്. ഇതിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസും വിവാദത്തിലകപ്പെട്ടതോടെ പ്രതിപക്ഷം ആവശ്യം അംഗീകരിച്ച് ഒരു ക്ലീന്‍ ഇമേജ് നേടാനുള്ള ശ്രമവും പാര്‍ട്ടി നടത്തുമെന്നാണ് അറിയുന്നത്.

അതിനിടെ 2 ജി സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ലോക്‌സഭയും രാജ്യസഭയും വ്യാഴാഴ്ചയും പിരിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X