രാഖി സാവന്തിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യം

രാഖി കാ ഇന്‍സാഫ് എന്ന റിയാലിറ്റിഷോയിലാണ് രാഖി ആങ്കറായി വരുന്നത്. രാഖി കാ ഇന്‍സാഫ് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് മുഖ്യ ആരോപണം.
അകന്നുകഴിയുന്ന യുവദമ്പതികളെ പരസ്പരം അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുവരെയും അണിനിരത്തി നടത്തു ന്ന റിയാലിറ്റിഷോയില്‍ വിധികര്‍ത്താവായ നടി രാഖി സാവന്ത് അരുതാത്ത ചോദ്യങ്ങള്‍ ചോദിച്ച് നാണംകെടുത്തുന്നുവെന്നാണ് ആരോപണം.
രണ്ടാഴ്ചമുമ്പ് ഇപ്രകാരം ഒരു യുവാവിനെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഷണ്ഡനെന്നു നടി വിളിച്ചാക്ഷേപിക്കുകയും ഇതേത്തുടര്‍ന്നുള്ള നൈരാശ്യത്താല്‍ ഇയാള്‍ ജീവനൊടുക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങളുടെ പരാതിപ്രകാരം രാഖി സാവന്തിനെതിരേ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും രാഖിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications