യോഗ നിരോധനം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ദില്ലി: പാതയോരത്ത് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
ഹൈക്കോടതി വിധി ഭരണഘടനാവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന വാദവും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഹൈക്കോടതി വിധിയ്‌ക്കെതിരെ ഭരണകക്ഷിയായ സിപിഎം പരസ്യമായി എതിര്‍ത്തത് സംസ്ഥാനത്ത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications