Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി

Bomb
നാദാപുരം: നാദാപുരത്ത് ഒമ്പത്കണ്ടത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 21 ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി നരിക്കാട്ടേരിയില്‍ പാറേമ്മല്‍ പീടികയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ ഒരാളുടെ രണ്ട് കൈപ്പത്തിയും സ്‌ഫോടനത്തില്‍ തകര്‍ന്നു.

ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് നാലുപേര്‍ക്ക് വയറിനും മുഖത്തും കൈപ്പത്തിക്കുമാണ് പരിക്ക്. ചെട്ടികുളങ്ങര നിജേഷ്, അമ്പ്രോളി അഖിലേഷ്, പക്കിച്ചിപറമ്പത്ത് ബവിലേഷ്, ബിജിത്ത്, സജിത്ത്, വിജീഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്.

ബോംബ് നിര്‍മ്മാണത്തിനിടെയാണു സ്‌ഫോടനമെന്നും പരുക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ നാല്പതോളം സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+