കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

വൈപ്പിന്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ആരോപിച്ച് വൈദികനെതിരെ വീട്ടമ്മയുടെ പരാതി. തന്റെയും കുട്ടിയുടെയും സംരക്ഷണം വൈദികന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

വരാപ്പുഴ അതിരൂപത വൈദികനായ ഫാദര്‍ മാര്‍ട്ടിന്‍ കുറ്റിക്കാട്ടിനെ (39)തിരെയാണ് പരാതി. ഇദ്ദേഹം ഇപ്പോള്‍ മൂലമ്പിള്ളി പള്ളി വികാരിയാണ്.

മാര്‍ട്ടിന്‍ പെരുമാള്‍പടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിയില്‍ പറയുന്നു. അന്ന് രണ്ട് കുട്ടികളുടെ അമ്മയായ പരാതിക്കാരി ദേവാലയം വൃത്തിയാക്കുന്നതിനുള്‍പ്പെടെ സഹായത്തിനെത്തിയിരുന്നു.

മാര്‍ട്ടിന്‍ പരാതിക്കാരിയുമായി അടുത്തു. ഈ ബന്ധത്തില്‍ ജനിച്ച കുട്ടിക്ക് ഇപ്പോള്‍ മൂന്നര വയസ്സുണ്ട്. ബന്ധം അറിഞ്ഞതിനെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് 2007ല്‍ ആത്മഹത്യ ചെയ്തു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്ന വൈദികന്‍ തനിക്കും കുഞ്ഞിനും ചെലവിന് നല്‍കിയിരുന്നുവെന്നും എന്നാല്‍, മൂന്ന് മാസമായി തന്നെയും കുഞ്ഞിനെയും അവഗണിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ ഇക്കാര്യങ്ങള്‍ അതിരൂപത അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. പരാതി നല്‍കിയതോടൊപ്പം പരാതിക്കാരി നിയമനടപടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഞാറക്കല്‍ സി.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൈദികന്‍ ഒളിവിലാണെന്ന് പൊലീസ്് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X