കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് നൂറ്റാണ്ട് പഴക്കമുള്ള വീഞ്ഞ് ലേലത്തിന്

  • By Ajith Babu
Google Oneindia Malayalam News

200-year-old champagne to be auctioned
ഹെല്‍സിങ്കി: പഴകും തോറും വീഞ്ഞിന് വീര്യമേറും. നാലഞ്ച് വര്‍ഷം പഴക്കമുള്ള വീഞ്ഞ് രസികന്‍ സംഭവമെന്നും പറഞ്ഞ് മോന്തുന്നവര്‍ നമുക്കിടയില്‍ കുറവല്ല, അപ്പോള്‍ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള വീഞ്ഞിനെക്കുറിച്ച് ഇവരെന്ത് പറയും? അതേ 200 വര്‍ഷത്തില്‍പ്പരം പഴക്കമുള്ള വീഞ്ഞ രുചിയ്ക്കാനുള്ള അവസരം സ്വീഡനില്‍ ഒരുങ്ങുകയാണ്.

ബാള്‍ട്ടിക്ക് സമുദ്രത്തില്‍ പര്യവേഷണം നടത്തുകയായിരുന്ന ഒരു സംഘം ഗവേഷകരാണ് വീഞ്ഞ് കുപ്പികള്‍ കണ്ടെത്തിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ മുങ്ങിപ്പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് വീഞ്ഞുപെട്ടി അവര്‍ക്ക് കിട്ടിയത്.

ലോകത്തിലേറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ഷാംപെയിന്റെ രുചിയ്ക്കും മണത്തിനുമൊന്നും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് സ്വീഡിഷ് ഷാംപെയ്ന്‍ എക്‌സ്‌പെര്‍ട്ടായ റിച്ചാര്‍ഡ് ജൂലിന്‍ പറയുന്നു. 7000ത്തോളം തരം ഷാംപെയ്‌നുകള്‍ രുചിച്ച് നോക്കിയിട്ടുള്ള വ്യക്തിയാണ് ജൂലിന്‍. കടലിലെ സ്ഥിരമായ താപനിലയും സൂര്യപ്രകാശമേല്‍ക്കാത്തതുമെല്ലാം വീഞ്ഞിന്റെ വീര്യം കൂട്ടിയിട്ടുണ്ടാകമെന്നാണ് ജൂലിന്‍ പറയുന്നത്.

വീഞ്ഞിന്റെ രുചിയറിഞ്ഞവരില്‍ ഒരാള്‍ സ്വീഡനും ഫിന്‍ലന്‍ഡിനും ഇടയിലുള്ള അലന്‍ഡ് ദ്വീപിലെ പ്രാദേശിക സാംസ്‌കാരിക മന്ത്രി ബ്രിറ്റ് ലന്‍ഡ്ബര്‍ഗായിരുന്നു. ഉടന്‍ തന്നെ ഇതിന്റെ കച്ചവട സാധ്യതകളും ബ്രിറ്റിന്റെ തലയില്‍ തെളിഞ്ഞു. കടലില്‍ നിന്നു കിട്ടിയ വീഞ്ഞു കുപ്പികളില്‍ കുറച്ചെണ്ണം ലേലത്തിന് വെയ്ക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. മൊത്തം 168 കുപ്പികളാണ് കടലിനടിയില്‍ നിന്നും ലഭിച്ചത്. ഇതില്‍ കുറച്ചു മാത്രം ലേലത്തില്‍ വച്ച ശേഷം ബാക്കി സൂക്ഷിച്ചുവയ്ക്കാനാണ് മന്ത്രിയുടെ തീരുമാനം.

ലേലത്തില്‍ വയ്ക്കുന്ന വീഞ്ഞു വാങ്ങിയടിയ്ക്കാമെന്ന് കരുതിയെങ്കില്‍ അതത്ര എളുപ്പമല്ല. ഒരു കുപ്പി കിട്ടാന്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും നിങ്ങള്‍ മുടക്കേണ്ടി വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X