കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി വീണ്ടും കുത്തനെ താഴോട്ട്

Google Oneindia Malayalam News

മുംബൈ: നവംബര്‍ 19 വെള്ളിയാഴ്ച വീണ്ടും ഓഹരി വിപണിയില്‍ കരടികളുടെ വാഴ്ചയായിരുന്നു. രാവിലെ ചാഞ്ഞും ചരിഞ്ഞും നിന്ന വിപണി ഉച്ചയ്ക്ക് ശേഷം കുത്തനെ ഇടിഞ്ഞു. സെന്‍സെക്സ് 345 പോയന്റാണ് താണത്. ചൊവ്വാഴ്ച 444 പോയന്റ് താണതിന് പിന്നാലേയാണിത്.

സെന്‍സെക്സ് 19,585.44 (-345.20)
നിഫ്ടി 5,890.30 (-108.50)

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ സെന്‍സെക്സ് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഇന്‍ഡക്സാണിത്. ടുജി സ്പെക്ട്രം വിവാദവും വിദേശ ഫണ്ടുകള്‍ കൂടുതല്‍ പണം ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ വൈമുഖ്യം കാണിച്ചതും വിപണിയെ ബാദിച്ചു. ടു ജി സ്പെക്ട്രം വിവാദം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരിയുടെ വില മൂന്ന് ശതമാനത്തിലേറെ താഴാന്‍ കാരണമായി. അയര്‍ലന്റിലെ വായ്പാ പ്രശ്നങ്ങളാണ് വിദേശ ഫണ്ടുകളെ നിയന്ത്രണം പാലിയ്ക്കാന്‍ പ്രേരിപ്പിച്ചത്.

റിലയന്‍സ് മൂന്നര ശതമാനത്തോളം താഴോട്ട് വന്നത് വിപണിയെ ബാധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1000 താഴെയാണ് ക്ലോസ് ചെയ്തത്.

നിഫ്ടി 5900 നും താഴെ വന്നെന്നത് അത്ര ശുഭകരമായ കാര്യമല്ല. ഏഷ്യയിലേയും യൂറോപ്പിലേയും പ്രധാന വിപണികളൊക്കെ താഴോട്ടായിരുന്നു. നിഫ്ടി 5700 ന് താഴെ വരുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടലുകള്‍.

English summary
The Bombay Stock Exchange benchmark Sensex today recorded its second biggest fall this week when it touched a two-month low, losing 345 points on heavy selling by funds amid deepening crisis over 2G spectrum allotment. The trading sentiment was also effected by a slow-down in foreign fund flows in Indian equities over last few sessions, displaying the general cautious stance adopted by FIIs, fearing the fallout of Ireland"s debt crisis. The Sensex, which had lost over 444 points early this week, tumbled further by 345.20 points to 19,585.44, a level last seen on September 17. Similarly, the broad-based National Stock Exchange index Nifty broke psychological 5,900 points level, dropping by 108.50 points to 5,890.30, as the government faced censure over its handling of 2G license allocation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X