തൊഴിലവസരം കണ്ടെത്താന്‍ 30 സെക്കന്റ് മാത്രം
തൊഴിലവസരം കണ്ടെത്താന്‍ ഇനി 30 സെക്കന്റ് മതി. കോര്‍പ്പ്-കോര്‍പ്പ്.കോം ആണ് ഈ സൗകര്യം ഒരുക്കുന്നത്. 2007 ല്‍ തുടങ്ങിയ ഈ തൊഴിലവസര സൈറ്റ് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും ഒട്ടേറെ പേരെ തൊഴില്‍ കണ്ടെത്താന്‍ സഹായിച്ചു.
തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദായകര്‍ക്കും ഒരു പോലെ സഹായകമാണ് ഈ സൈറ്റ്. സൈറ്റില്‍ എത്തുന്നവര്‍ക്ക് വേണ്ടത് കണ്ടെത്താന്‍ വിഷമിയ്ക്കേണ്ടതില്ല. വെര്‍ച്ച്വല്‍ അസിസ്റ്റന്റ് ഈ ജോലി ചെയ്യുന്നതിന് സമാനമായ സംവിധാനം ഇതിലുണ്ട്. ആവശ്യങ്ങള്‍ നല്‍കിയാല്‍ അതിന് ചേര്‍ന്നവരെ കണ്ടെത്തി പരിശോധിച്ച് നിങ്ങളുടെ മുന്നില്‍ വിവരങ്ങള്‍ എത്തിയ്ക്കും. അതും വെറും 30 സെക്കന്റിനുള്ളില്‍. റിക്രൂട്ട്മെന്റ് നടത്താന്‍ വേണ്ടിവരുന്ന സമയം ഇതുവഴി 30 ശതമാനത്തോളം കുറയ്ക്കാനാവുമെന്നാണ് കോര്‍പ്-കോര്‍പ്പിന്റെ സി ഇ ഒ പ്രഭാകരന്‍ മുരുഗയ്യ പറയുന്നത്.
മികച്ച രീതിയില്‍ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനായാല്‍ അത് ഉല്പാദന ക്ഷമത കൂട്ടാനും സഹായകമാവും. 50 പേരുള്ള ഒരു കമ്പനിയ്ക്ക് ഉല്പാദന സമയം പത്ത് ശതമാനം കണ്ട് കൂട്ടാനാവും. ഇത് വരവില്‍ ഉണ്ടാക്കുന്ന വര്‍ധന 5 ലക്ഷം ഡോളറോളം വരുമെന്നാണ് പ്രഭാകരന്‍ പറയുന്നത്. ഐടി കണ്‍സല്‍ട്ടിംഗ് കമ്പനികള്‍ക്കായി കോര്‍പ്പ് കോര്‍പ്പ് 20 -ാളം കോണ്‍ഫറന്‍സുകള്‍ യു എസില്‍ നടത്തി കഴിഞ്ഞു. ചെറു സ്ഥാപനങ്ങള്‍ എങ്ങനെ മികച്ചതാക്കാം എന്നതാണ് ലക്ഷ്യം.
ലഭ്യമായ ആളുകളെ വിവിധ കമ്പനികള്‍ക്ക് ഒരുമിച്ച് എങ്ങനെ ഉപയോഗിയ്ക്കാമെന്നത് പ്രധാന കാര്യമാണ്. കോര്‍പ്പ്-കോര്‍പ്പ് . കോമില്‍ 6000 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വെബ് സൈറ്റ് വഴി 30,000 പുതിയ തൊഴില്‍ കരാറുകളാണ് പ്രതിമാസം നടക്കുന്നത്. മികച്ച ആധുനിക സാങ്കേതിക വിദ്യയാണ് കോര്‍പ്പ്-കോര്‍പ്പിനെ വളര്‍ച്ചയിലേയ്ക്ക് നയിയ്ക്കുന്നത്. ലോകം എമ്പാടും ഓഫീസുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് കോര്‍പ്-കോര്‍പ്.












Click it and Unblock the Notifications