2ജി അഴിമതി: പാര്‍ലമെന്റ് തിങ്കളാഴ്ച വരെ പിരിഞ്ഞു
ദില്ലി: 2ജി അഴിമതിയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പതിവ് പോലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷബഹളം
രാവിലെ ഇരുസഭകളും ചേര്‍ന്നപ്പോള്‍ തന്നെ മുഖ്യപ്രതിപക്ഷമായ ബിജെപിയും ഇടതുപാര്‍ട്ടികളും സമാജ്‌വാദി പാര്‍ട്ടി, എഐഎഡിഎംകെ അംഗങ്ങളും സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷണം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളികളുമായി സഭയില്‍ ബഹളം തുടങ്ങി. തുടര്‍ന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിര്‍ത്തിവെച്ചു. എന്നാല്‍ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ തിങ്കളാഴ്ച വരെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
നവംബര്‍ ഒന്‍പതിനാരംഭിച്ച സഭ ഇത് ആറാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെടുന്നത്. സമ്മേളനത്തിന്റെ തുടക്കം മുതല്‍ 2ജി വിവാദത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ ചെറുക്കാവാനാതെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.












Click it and Unblock the Notifications