കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലാറ്റ് വിവാദം: 30 എണ്ണം ബിനാമി പേരുകളില്‍

  • By Lakshmi
Google Oneindia Malayalam News

Adarsh Flat
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം സംബന്ധിച്ച് സിബിഐ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. ആകെയുള്ള 103 ഫ്ലാറ്റുകളല്‍ 30 എണ്ണം ബിനാമികളുടേതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ചില ഫ്‌ളാറ്റുകള്‍ വാങ്ങിയവരുടെ പേരുകളിലല്ല റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിലതിന്റെ ഉടമകള്‍ ആദര്‍ശ് കോര്‍പ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റിയംഗങ്ങളാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്നും സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

സേനയുടെ കൈവശമുണ്ടായിരുന്ന മുംബൈയിലെ ഭൂമിയില്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച 31 നിലകളുള്ള ഫ്ലാറ്റിന് പ്രശ്‌നങ്ങളൊന്നുമില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കാനാണ് സിബിഐക്ക് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചട്ടങ്ങള്‍ ലംഘിച്ച് ഫഌറ്റ് നിര്‍മിക്കുന്നതിനു കൂട്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടെയും ഭൂമിയുടെ ചുമതലയുള്ള എസ്‌റ്റേറ്റ് ഓഫീസര്‍മാരുടെയും പങ്ക് അന്വേഷിക്കണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കും സൊസൈറ്റിയില്‍ വീടു നല്കാമെന്ന വാഗ്ദാനത്തെക്കുറിച്ചും അന്വേഷണം നടക്കും.

ഫ്ലാറ്റ് കുംഭകോണം മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലുഷിതമാക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചതോടെ, കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു.

English summary
In A preliminary probe about the Adarsh Flat Scam the CBI has found that of the 103 flats in the building, around 30 are benami. Adarsh society has several defence officials as well as politicians, bureaucrats and their kin as members. The CBI had on Tuesday registered a preliminary enquiry (PE) case against the Adarsh Cooperative Housing Society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X