വിഎസിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയിലില്ല
ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്ച ദില്ലിയില്‍ ആരംഭിയ്ക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലവും ചര്‍ച്ച ചെയ്യുന്ന യോഗം കേരളത്തിലും പശ്ചിമ ബംഗാളിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളെപ്പറ്റിയും ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണ് സമ്മേളനം. ഔദ്യോഗിക തിരക്കുകള്‍ കാരണമാക്കി, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.
വിഎസ് അച്യുതാനന്ദനെ പിബിയിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ച അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരെങ്കിലും ഈ വിഷയം ഉന്നയിച്ചാല്‍ അതെ കുറിച്ച് ചര്‍ച്ച നടന്നേക്കും.എന്നാല്‍ ഇക്കാര്യം ആരും ഉന്നയിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
2ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള നിലപാട് ശക്തമാക്കാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തേക്കും. കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച് പാര്‍ട്ടി തയാറാക്കുന്ന സമീപന രേഖയും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications