മാനഭംഗം: മുന്‍ ഗ്രാമമുഖ്യന്‍ അറസ്റ്റില്‍
ചന്ദ്രാപൂര്‍(മഹാരാഷ്ട്ര): വ്യവാഹാരമുക്തമായ ഗ്രാമപഞ്ചായത്തിലെ മുന്‍ ഗ്രാമമുഖ്യനെ ലൈംഗികപീഡനക്കേസില്‍ പൊലീസ് അറസ്റ്റുചെയ്തു.
ഖണ്ഡല ഗ്രാമപഞ്ചയാത്തിലെ മുന്‍ മുഖ്യനായ ബാലാജി റാക്‌ദേ955)യാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ബാലികയെ പീഡിപ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടി ബാലാജിയുടെ അയല്‍വാസികൂടിയാണ്. കുട്ടി ടിവി കാണാനായി സ്ഥിരമായി ബാലാജിയുടെ വീട്ടിലായിരുന്നുവത്രേ പോകാറുള്ളത്.
ടിവി കണ്ടുകഴിഞ്ഞ് പെണ്‍കുട്ടി പോകാനൊരുങ്ങിയപ്പോള്‍ ബാലാജി കുട്ടിയ്ക്ക് ചോക്ലേറ്റും മറ്റും നല്‍കി വീട്ടില്‍ത്തന്നെ നിര്‍ത്തി. കൂടെയുണ്ടായിരുന്ന മറ്റുകുട്ടികളെ പറഞ്ഞുവിട്ടു. പിന്നീട് ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
അടുത്ത ദിവസമാണ് കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ബ്രഹ്മപുരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications