വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 മരണം
തവാങ്: അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. വ്യോമസേനയുടെ എം.ഐ 17 ഹെലിക്കോപ്റ്ററാണ് തവാങ്ങിന് സമീപമുള്ള ബോംദിറില്‍ തകര്‍ന്നുവീണത്.
രണ്ടു പൈലറ്റുമാരും 10 സൈനികരുമാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ നിന്നും അസമിലെ ഗുവഹാത്തിയിലേക്ക് പോയ ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്.
ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമാണ് ബോംതിര്‍. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications