കിരണ്‍ റെഡ്ഡിയെ രാഹുല്‍ ഗാന്ധി പുറത്താക്കി
ദില്ലി: കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കിരണ്‍ റെഡ്ഡിയെ സംഘടനയില്‍ നിന്നു പുറത്താക്കി.
വഴിവിട്ടു സഹായങ്ങള്‍ സ്വീകരിച്ചതിന്റെയും പക്ഷപാതപരമായി പ്രവര്‍ത്തിച്ചതിന്റെയും പേരിലാണു നേതൃത്വം കിരണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ കിരണിനെ പുറത്താക്കിയകാര്യം യൂത്ത് കോണ്‍ഗ്രസ് ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
റെഡ്ഡിക്കെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അന്വേഷണത്തിനു ശേഷം നടപടിയെടുക്കുകയായിരുന്നുവെന്നു സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications