കാമുകിയെ കാണാന്‍ പൈപ്പിലൂടെ കയറി വീണുമരിച്ചു
ദില്ലി: കാമുകിയെ കാണാന്‍ സിനിമാസ്റ്റൈലില്‍ വീടിന്റെ വീടിന്റെ മുകള്‍നിലയിലേക്കു പൈപ്പ് വഴി കയറുന്നതിനിടെ യുവാവ് താഴെവീണ് മരിച്ചു.
പഞ്ചാബ് സ്വദേശിയായ അങ്കുശ് വാധ്വയാണ് പശ്ചിം വിഹാറില്‍ മരിച്ചത്. കാമുകിയുടെ വീടിനു പിന്നിലെ പൈപ്പ് വഴിയാണു അങ്കുഷ് കയറാന്‍ ശ്രമിച്ചത്.
പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് അങ്കുഷ് പിടിവിട്ട് വീഴുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. പൈപ്പിലൂടെ പിടിച്ച് കയറി വീടിന്റെ മൂന്നാം നിലയിലെത്തിയപ്പോഴാണ് ഇയാള്‍ താഴേയ്ക്കുവീണത്.
ഉടന്‍ തന്നെ ഇയാളെ ബാലാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
കാമുകിയെ വിളിച്ച് വീട്ടിലേയ്ക്ക് വരുകയാണെന്ന് അങ്കുശ് പറഞ്ഞിരുന്നുവത്രേ. വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ പഞ്ചാബിലെ മോഗയില്‍ നിന്നും കാമുകിയെ കാണാനായി ദില്ലിയില്‍ എത്തിയത്. കോളെജ് വിദ്യാര്‍ഥിയായ അങ്കുശ് ഇന്റര്‍നെറ്റിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ആദ്യം ഫഌറ്റിലുള്ളവരും പൊലീസും കരുതിയത് ഇയാള്‍ മോഷണശ്രമത്തിനിടെ താഴെവീണതാണെന്നായിരുന്നു. പിന്നീട് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും കാണുകയും വീട്ടിലേയ്ക്ക് ഫോണ്‍ചെയ്ത് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് കാര്യം വ്യക്തമായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications