52കാരിയെ 32കാരന്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു
മര്‍ഗാവോ: ഗോവയില്‍ മുപ്പത്തിരണ്ടുകാരന്‍ അമ്പത്തിരണ്ടുകാരിയായ വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി.
ഗോവയിലെ ഡവോര്‍ലിം സ്വദേശിയായ ദിലീപ് ഗോസ്വാമിയ്‌ക്കെതിരെയാണ് പരാതി. ഇയാള്‍ സ്ത്രീയെ വീട്ടുതടങ്കലിലിട്ട് രണ്ടുദിവസം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടുവേലക്ക് സ്ത്രീകളെ വേണമെന്ന് കാണിച്ച് പ്രാദേശിക പത്രത്തില്‍ ദിലീപ് നല്‍കിയ പരസ്യം കണ്ടാണ് സ്ത്രീ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ദിലീപ് സ്ത്രീയോട് വീട്ടിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോഴാണ് ദിലീപ് ഇവരെ ലൈംഗികമായി പീഡിപ്പിച്ചത്, തുടര്‍ന്ന് മുറിയില്‍ അടച്ചിടുകയായിരുന്നു.
രണ്ടാമത്തെ ദിവസം ഈ വീട്ടില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
പരാതിയന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ദിലീപ് പേരുമാറ്റിയാണ് പലകാര്യങ്ങളും ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാനമായ മറ്റു കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്നകാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications