എന്‍ഡോസള്‍ഫാന്‍: ജയറാമിന്റെ കേരള സന്ദര്‍ശനം മാറ്റി
ദില്ലി: കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ കേരള സന്ദര്‍ശനം മാറ്റിവച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശിക്കുന്നതിനായി ശനിയാഴ്ച സംസ്ഥാനത്തെത്തുമെന്നാണ് മന്ത്രി നേരത്തെ അറിയിച്ചിരുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് സന്ദര്‍ശനം മാറ്റുന്നതെന്ന് കേന്ദ്രമന്ത്രാലയം വനംമന്ത്രി ബിനോയ് വിശ്വത്തിന് ലഭിച്ച അറിയിപ്പില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയെ രൂപീകരിക്കുന്നതിനൊപ്പം സംസ്ഥാനത്ത് നേരിട്ടെത്തി പ്രശ്‌നം മനസ്സിലാക്കുമെന്നും ജയറാം രമേശ് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications