ബാലകൃഷ്ണപിളള കോണ്‍ഗ്രസിലേക്ക്?

പിള്ളയുടെയും മകന്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെയും പുതിയ നീക്കത്തിന് പെരുന്നയിലെ എന്‍എസ്എസ് നേതൃത്വത്തിന്റ അനുഗ്രഹാശ്ശിസുകളുമുണ്ട്.
അതേ സമയം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു നടന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ പുതിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഎസ് മനോജ് രാജിവച്ചു.
കോണ്‍ഗ്രസില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഐക്യകേരളാകോണ്‍ഗ്രസ് രുപീകരിക്കുന്നതിനു മുന്‍കൈയെടുത്തത് ബാലകൃഷ്ണപിള്ളയായിരുന്നു. എന്നാല്‍, മാണി ഗ്രൂപ്പിന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പിള്ള ഗ്രൂപ്പ് സ്വയം ഐക്യകേരളാകോണ്‍ഗ്രസില്‍ നിന്നു പിന്‍മാറുകയായിരുന്നു.
മാണി ഗ്രൂപ്പില്‍ പിള്ള ഗ്രൂപ്പ് ലയിക്കണമെന്നായിരുന്നു മാണിയുടെ ഡിമാന്‍ഡ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതാണ് പാര്‍ട്ടിയ്ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് ബാലകൃഷ്ണപിള്ള.












Click it and Unblock the Notifications