ശബരിമലയിലെ ക്യാമറകള്‍ പുനസ്ഥാപിച്ചു

കാണിക്ക എണ്ണുന്നതിനിടെയുള്ള തട്ടിപ്പുകള്‍ കണ്ടെത്താനും ദേവസ്വം ഉദ്യോഗസ്ഥരുടെ ജോലി സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയും ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ നീക്കം ചെയ്തത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. സ്വകാര്യ ഏജന്‍സിയുമായുളള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് 23 ക്യാമറകള്‍ നീക്കം ചെയ്തത്.
ഇതേത്തുടര്‍ന്നു കാണിക്ക എണ്ണുന്ന മുറിയില്‍ നിന്നും പുറത്തുവരുന്ന ജീവനക്കാരെ വസ്ത്രമഴിച്ചു പരിശോധിച്ചാണു കടത്തിവിട്ടിരുന്നത്. വാര്‍ത്ത പുറത്തായതോടെ ക്യാമറകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications