വീഡിയോ ഗെയിം തടസപ്പെടുത്തിയ കുഞ്ഞിനെ കൊന്നു
ലണ്ടന്‍: വീഡിയോ ഗെയിം കളിയുടെ ലഹരിയ്ക്കിടെ ശല്യമുണ്ടാക്കിയ കുഞ്ഞിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ്.
വീഡിയോ ഗെയിം കളിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയതിനാണ് 15 മാസം പ്രായമായ കുഞ്ഞ് ഗാര്‍സി അല്‍കോക്ക് എന്ന യുവാവ് മര്‍ദ്ദിച്ചു കൊന്നത്. കുഞ്ഞിന്റെ അമ്മയുടെ കാമുകനായിരുന്നു ഇരുപത്തിയെട്ടുകാരനായ അല്‍കോക്ക്.
പോസ്റ്റമോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് 35 മുറിവുകള്‍ ഉണ്ടായിരുന്നു. ഒരു കാര്‍ ആക്‌സിഡന്റില്‍ ഉണ്ടായേക്കാവുന്ന അത്രയും മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അല്‍കോക്ക് കുടുങ്ങിയത്. ഗാര്‍സിക്ക് 21 വര്‍ഷത്തെ തടവാണ് വിധിച്ചത്. മൂന്ന് ആഴ്ച്ചയായി കുഞ്ഞിനെ ഗാര്‍സി മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ക്‌ളയര്‍ ഫ്‌ളാനാഗാ(28)നാണ് കുഞ്ഞിന്റെ അമ്മ.
സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനും കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതിനും ക്‌ളയറിന് കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചിട്ടുണ്ട്.












Click it and Unblock the Notifications