കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിലേയ്ക്ക് ബസ്സിലൊരു ലക്ഷ്വറി യാത്ര

  • By Lakshmi
Google Oneindia Malayalam News

Luxuria
ബാംഗ്ലൂര്‍‍: ബാംഗ്ലൂര്‍‍- ചെന്നൈ റൂട്ടില്‍ ഇനി വിമാനയാത്രപോലെ സുഖകരമായി യാത്രചെയ്യാം, വിമാനത്തില്‍ ബിസിനസ്‌ക്ലാസില്‍ ലഭിയ്ക്കുന്ന യാത്രാ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ലക്ഷൂറിയ ബസ്സുകളാണ്.

തമിഴ്‌നാട്ടില്‍ അറിയപ്പെടുന്ന നീല്‍ഗിരീസ് സൂപ്പര്‍മാര്‍ക്കറ്റ്് ശൃംഖലയുടെ നടത്തിപ്പുകാരായ ബ്ലൂ ഹില്‍സ് കമ്പനിയാണ് ബാംഗളൂരില്‍ നിന്നു ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഈ ആഡംബര ബസ് സര്‍വീസ് നടത്തുന്നത്. എച്ച്എസ്ആര്‍ ലെ ഔട്ടില്‍ നിന്നും

പൂനെയിലെ ഡിസി ഡിസൈന്‍സാണ് ബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ സീറ്റിന്റെയും പിന്നില്‍ മുകള്‍ഭാഗത്ത് പത്തിഞ്ച് എല്‍സിഡി ടിവിയില്‍ തത്‌സമയ പരിപാടികള്‍ കാണാം. വൈഫൈ സൗകര്യമുള്ളതിനാല്‍ ടെക്‌സാവികള്‍ക്ക് നെറ്റ്‌സര്‍ഫിങ് സൗകര്യവുമുണ്ട്.

ബസിന്റെ പ്ലാറ്റ്‌ഫോമിനു വശങ്ങളിലായുള്ള എല്‍ഇഡി ലൈറ്റുകളും വശങ്ങളില്‍ നിന്നു നീല വെളിച്ചം ഒഴുകിവരുന്നതും ബസ്സിനകത്തെ സൗകര്യങ്ങള്‍ക്ക് ഭംഗികൂട്ടുന്നു. ഇതുകൂടാതെ സീറ്റിലിരുന്നു വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പ്രത്യേക വിളക്കുകളുമുണ്ട്.

ബസിന്റെ പിന്നിലെ കാബിനില്‍ ഹോണ്ട ജനറേറ്റര്‍, യുപിഎസ്, വാട്ടര്‍ടാങ്ക് എന്നിവയുണ്ട്. ഡ്രൈവറുടെ സീറ്റിനടുത്ത് പ്രത്യേക കാമറ, മൈക്രോഫോണ്‍, അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവ യാത്രക്കാരുമായി കൂടുതല്‍ ആശയവിനിമയത്തിനു സൗകര്യമൊരുക്കുന്നു.

നാലു വോള്‍വോ ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. നാലെണ്ണം കൂടി ഉടനെത്തും. പന്ത്രണ്ടു ബസുകള്‍ക്കു 30 കോടിയാണു മുതല്‍മുടക്ക്. ഇന്ത്യയുടെ എക്‌സ്പ്രസ് വീഥികളില്‍ 450 കോടി മുടക്കി 250 ബസുകള്‍ അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ ഓടിക്കാനാണു ബ്ലൂ ഹില്‍സ് ലക്ഷ്യമിടുന്നത്.

English summary
Blue Hill Pvt Ltd, the promoters of the ‘Nilgiris Supermarket Chain’, launched a premium, super-luxury intercity bus service –Luzuria, From Bangalore to Chennai and Hyderabad The Volvo buses have been designed by the ace automobile designer Dilip Chhabria. With an initial investment of Rs 30 crore for 12 buses and infrastructure, it is likely to be scaled upto Rs 450 crore in the next seven years with acquisition of 250 buses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X