കക്ഷിയെ പീഡിപ്പിച്ച വക്കീല്‍ അറസ്റ്റില്‍
പൂനെ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ഭര്‍ത്താവിന്റെ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടെത്തിയ യുവതിയെ പീഡിപ്പിച്ച വക്കീല്‍ അറസ്റ്റിലായി. 32കാരനായ സജിദ് സലാഹുദ്ദീന്‍ എന്ന വക്കീലിനെയാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് പുനെയിലെ പിംപിരി പൊലീസ് അറസ്റ്റു ചെയ്തത്.
2008ലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഭര്‍ത്താവിന് ജാമ്യം കിട്ടാനുള്ള നടപടികളുടെ ഭാഗമായി കുറെ രേഖകള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞു വക്കീല്‍ തന്നെ ഒരു ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിയ്ക്കുന്നത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ അനുഭവിയ്‌ക്കേണ്ടി വരുമെന്നും വക്കില്‍ ഭീഷണപ്പെടുത്തിയിരുന്നു.
ജയിലില്‍നിന്നു പരോളില്‍ പുറത്തിറങ്ങിയ ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ചേര്‍ന്നു വക്കീലിനെതിരേ പോലീസില്‍ പരാതി നല്കുകയായിരുന്നു.












Click it and Unblock the Notifications