എന്‍ജിനീയര്‍ ലൈംഗികത്തൊഴിലാളിയ്ക്കൊപ്പം പിടിയില്‍
ബാംഗ്ലൂര്‍: മുംബൈയില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളിയ്‌ക്കൊപ്പം നഗരത്തിലെ ഒരു സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍ പിടിയിലായി.
ഇവര്‍ വന്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് എന്‍ജിനീയറായ വിജയ് കുമാര്‍ റിയ എന്നിവര്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് അറസ്റ്റിലായത്.
രണ്ടുവര്‍ഷത്തോളമായി ഈ സെക്‌സ് റാക്കറ്റ് നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
കല്‍പ്പന എന്നൊരു ഇടനിലാക്കാരിയുമായി ബന്ധപ്പെട്ടാണത്രേ വിജയ് കുമാര്‍ സാധാരണയായി സ്ത്രീകളെ കണ്ടുപിടിക്കുന്നത്. മുംബൈയിലുള്ള കല്‍പനയുമായി ഇന്റര്‍നെറ്റിലൂടെയാണ് വിജയ് ആശയവിനിമയം നടത്തുകയും പെണ്‍കുട്ടികളെ ആവശ്യപ്പെടുകയും ചെയ്യുന്നത്.
കല്‍പ്പനയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ രണ്ടുവര്‍ഷമായി ഇത്തരംകാര്യങ്ങള്‍ നടത്തുന്നതായി വിജയകുമാര്‍ സമ്മതിച്ചിട്ടുണ്ട്. തന്റെ ആവശ്യപ്രകാരം മറ്റ് നഗരങ്ങളില്‍നിന്നോ മറ്റ് രാജ്യങ്ങളില്‍നിന്നുവരെ പെണ്‍കുട്ടികളെ കല്‌പന ഒപ്പിച്ചുകൊടുക്കുമെന്ന് അയാള്‍ പറഞ്ഞു.
താമസത്തിനും യാത്രയ്‌ക്കുമായി വലിയ തുകനല്‍കിയിരുന്നെന്നും അയാള്‍ പറഞ്ഞു. നഗരത്തിലെ സെക്സ് റാക്കറ്റ് നടത്തിപ്പുകാരെല്ലാം നല്ല ശമ്പളം ലഭിക്കുന്ന സോഫ്‌റ്റ്‌വെയര്‍ പ്രൊഫഷണലുകളെ ലക്ഷ്യംവച്ചാണ് തങ്ങളുടെ വിലവിരിച്ചിരിക്കുന്നതെന്നും അഭിസാരികമാര്‍ ഒരുദിവസത്തെ താമസംകൊണ്ട് ഏകദേശം ഒരുലക്ഷം രൂപവരെ ഉണ്ടാക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഏതാനും മാസങ്ങളായി ഈ റാക്കറ്റിനെ പിടികൂടാനുള്ള ശ്രമം നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications