നടന്‍ കാമുകിയെ മര്‍ദ്ദിച്ച് അവശയാക്കി
മുംബൈ: നടന്‍ രാജ ചൗധരി മര്‍ദ്ദിച്ചുവെന്ന് ആരോപണം. ഭോജ്പുരി ചിത്രങ്ങളില്‍ അഭിനയിച്ചുവരുന്ന നടനാണ് രാജ.
മോഡലായ ശ്രദ്ധ ശര്‍മ്മയാണ് രാജയുടെ കാമുകി. മുംബൈയിലെ ഒഷിവാരയിലുള്ള വസതിയില്‍ വച്ചാണ് രാജ ശ്രദ്ധയെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തെത്തുടര്‍ന്ന് പരുക്കേറ്റ ശ്രദ്ധ ഇഫ്‌പോള്‍ അന്ധേരിയിലെ സുജോയ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ക്കിടയിലുള്ള ചില വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചത്.
മര്‍ദ്ദനം നടന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതേവരെ ആരും ഔപചാരികമായി പരാതിയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന.
ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ രാജാ ചൗധരി അഭിനയിച്ചിരുന്നു. ബിഗ് ബോസ് 4ല്‍ അഭിനയിക്കുന്ന ശ്വേത തിവാരിയായിരുന്നു രാജയുടെ ഭാര്യ. ഇവര്‍ പിന്നീട് ബന്ധം വേര്‍പെടുത്തുകയായിരുന്നു.












Click it and Unblock the Notifications