മോഡി ചുമലില്‍ കൈവെച്ചു; വിഎസ് എടുത്തുമാറ്റി
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കാണിച്ച സൗഹൃദഭാവം നിരസിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മാറിനിന്നു. ഇന്ത്യാ ടുഡേ സ്‌റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ് പുരസ്‌കാരച്ചടങ്ങിനിടെയായിരുന്നു സംഭവം.
സദസ്സിലുണ്ടായിരുന്ന മോഡി സൗഹൃദം ഭാവിച്ച് അടുത്തുനില്‍ക്കുന്ന വിഎസ് അച്യുതാനന്ദന്റെ തോളില്‍ കയ്യിട്ടു.
ഉടന്‍ തന്നെ ഇതെന്തുകഥയെന്ന ഭാവത്തില്‍ വിഎസ് ഒന്നു ചിരിച്ച് മെല്ലെ മോഡിയുടെ കൈ ചുമലില്‍ നിന്നെടുത്തുമാറ്റി മാറിനിന്നു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയെ നരേന്ദ്രമോഡിയുടെ അടുത്തേയ്ക്ക മാറ്റിനിര്‍ത്തിയാണ് വിഎസ് സ്ഥലം മാറി നിന്നത്.
ചടങ്ങിനെത്തിയ വി.എസ്, നരേന്ദ്ര മോഡി, സുശീല്‍ കുമാര്‍ മോഡി, ഹിമാചല്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പൊക്രിയാള്‍, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവരുള്‍പ്പെടുന്ന മുഖ്യമന്ത്രിമാര്‍ ചടങ്ങിനൊടുവില്‍ ഫോട്ടോയെടുക്കാനായിനിന്നപ്പോഴായിരുന്നു സംഭവം. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാളായ വിഎസിന് മുഖ്യമന്ത്രിമാരുടെ ഒത്തനടുക്കായിരുന്നു ഇടം കിട്ടിയത്.
വി.എസ്. നോക്കുമ്പോള്‍ അടുത്തു നില്‍ക്കുന്നത് നരേന്ദ്ര മോഡി. ഒന്നമ്പരന്ന വി.എസ്. പതിയെ മാറിനില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് മോഡി പുഞ്ചിരിച്ചുകൊണ്ട് സൗഹൃദഭാവത്തില്‍ വിഎസിന്റെ തോളില്‍ കൈ വച്ചത്. ഞാനിതൊക്കെ എത്ര കണ്ടതാ മോഡീ എന്ന ഭാവത്തിലായിരുന്നു വിഎസ് മോഡിയുടെ കയ്യെടുത്തു മാറ്റിയതും സുശീലിനെ മോഡിയുടെ അടുത്തേയ്ക്ക് മാറ്റിനിര്‍ത്തിയതും.
മികച്ച ഭരണനിര്‍വഹണത്തിനുള്ള അവാര്‍ഡ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് വി.എസ്. ഏറ്റുവാങ്ങി. വി.എസിന്റെ പ്രവര്‍ത്തനത്തെ പ്രത്യേകം പ്രശംസിച്ച ജൂറി സര്‍ക്കാര്‍ കൈക്കൊണ്ട വിവിധ നടപടികള്‍ മൂലം ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ഏറെ പുരോഗതിയുണ്ടായതായി വിലയിരുത്തി.












Click it and Unblock the Notifications