കണ്ണൂര്‍ വിമാനത്താവളം നിര്‍മാണോദ്ഘാടനം ഡിസം.17ന്
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 17ന് നടക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.
46 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി 1300 ഏക്കര്‍ മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ ഏറ്റെടുത്തുകഴിഞ്ഞു.
700 ഏക്കര്‍ കൂടി ഇതിനായി ഏറ്റെടുക്കും. തുടര്‍ നടപടികള്‍ക്കായി കണ്‍സള്‍ട്ടന്റിനെ നിയമിക്കാനും തീരുമാനമായി.
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃകയിലാകും കണ്ണൂര്‍ വിമാനത്താവളത്തിനായി കമ്പനി രൂപീകരിക്കുക. കണ്ണൂര്‍ ജില്ലയിലെ മൂര്‍ഖന്‍ പറമ്പില്‍ 2000 ഏക്കര്‍ സ്ഥലത്താണ് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക വിമാനത്താവളം നിര്‍മിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് വിമാനത്താവളം സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications