പ്രതിദിന ലോട്ടറി ഡിസംബര്‍ മുതല്‍ പുനരാരംഭിക്കും

ഡിസംബര്‍ ഒന്നുമുതല്‍ എല്ലാ ദിവസവും നറുക്കെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ദൈ്വവാര ലോട്ടറികള്‍ പുനരാരംഭിക്കില്ല. വര്‍ഷത്തില്‍ ആറു നറുക്കെടുപ്പുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
അന്യസംസ്ഥാന ലോട്ടറി മാഫിയകളെ നേരിടുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിദിന നറുക്കെടുപ്പ് നിര്‍ത്തിവെച്ചത്. എന്നാല്‍ പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരുദിവസം നറുക്കെടുപ്പ് നടത്തിയിരുന്നു.
ബുധനാഴ്ചകളിലായിരുന്നു ഇത്. പ്രതിദിന നറുക്കെടുപ്പ് നടത്താനുള്ള നിയമതടസ്സം നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിദിന നറുക്കെടുപ്പ് നടത്താന്‍ സര്‍ക്കാരിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.












Click it and Unblock the Notifications