കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: എന്‍ജിനീയറെ സസ്‌പെന്റ് ചെയ്തു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നേമം സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാലഗോപാലിനെയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്.

കല്ലിയൂര്‍ ഊക്കോട് സ്വദേശിയായ ബാലഗോപാലിനെ കഴിഞ്ഞ ദിവസം നേമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ്് 25നായിരുന്നു കേസിനാസ്പദമായ സംഭവം.

26ന് കുട്ടിയുടെ മുത്തച്ഛന്‍ നേമം പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായില്ല.

സപ്തംബര്‍ 16ന് കുട്ടിയുടെ അമ്മ മഹിളാ സമഖ്യ സൊസൈറ്റിയില്‍ പരാതി നല്‍കി. തുടര്‍ന്ന് 20ന് പോലീസ് മൊഴിയെടുക്കാനെത്തി. പക്ഷേ വീണ്ടും അന്വേഷണം മരവിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച സമഖ്യ സൊസൈറ്റി ഭാരവാഹികള്‍ ഐ.ജി.ക്ക് പരാതി നല്‍കിയതോടെ പോലീസ് വീണ്ടും നടപടി തുടങ്ങി. വൈകീട്ടോടെ ബാലഗോപാലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി കെ. ബിജു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X