കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100മക്കള്‍ക്കായി 64കാരന്‍ വീണ്ടും വിവാഹത്തിന്

  • By Super
Google Oneindia Malayalam News

അബുദബി: 88 മക്കളുടെ പിതാവായ അറുപത്തിനാലുകാരന്‍ മുറാദ് അബ്ദുള്‍ റഹ്മാന്‍ നൂറുമക്കളുടെ പിതാവായി റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങുന്നു.

പുതിയ സന്താനഭാഗ്യം പരീക്ഷിക്കാന്‍ മുറാദ് ഒരു പതിനെട്ടുകാരിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ്. നൂറുമക്കളായിക്കഴിഞ്ഞുമാത്രമേ താന്‍ വിവാഹംകഴിയ്ക്കുന്നത് നിര്‍ത്തുകയുള്ളുവെന്നാണ് മുറാദ് പറയുന്നത്.

ഇപ്പോള്‍ മുറാദിന് പല ഭാര്യമാരിലായി 50 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളുമാണുള്ളത്. രാജസ്ഥാനിലെ ജെയ്പൂരില്‍ നിന്നാണ് യുഎഇ പൗരനായ റഹ്മാന്‍ പതിനെട്ടുകാരിയായ ഐഷയെ വിവാഹം ചെയ്യുന്നത്.

പുതിയ വിവാഹം അടുത്തിരിക്കെ താന്‍ ആകെ ത്രില്ലിലാണെന്നും അയിഷ സുന്ദരിയാണെന്നും മുറാദ് പറയുന്നു.

ഞാന്‍ അവളുടെ ഫോട്ടോ കണ്ടു, ഞങ്ങള്‍ രണ്ടുപേരും ഫോണില്‍ സംസാരിച്ചു. വിവാഹത്തിന് ഇന്ത്യയില്‍ പോകാനായി ഞാന്‍ വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്- മുറാദ് പറയുന്നു.

മുറാദിന്റെ ഇന്ത്യക്കാരനായ ഡോക്ടറാണത്രേ അയിഷയുമായുള്ള വിവാഹം തരപ്പെടുത്തിയത്. 20,000 ദിര്‍ഹമാണ് അയിഷയ്ക്ക് മെഹര്‍ ആയി മുറാദ് നല്‍കുന്നത്.

English summary
64-year-old Daad Murad Abdul Rahman, who has 88 kids, is ready to marry a 18-year-old girl. Rahman also claimed that he will stop marrying when he will have 100 children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X