താറാവിന് കഞ്ചാവ് നല്‍കിയ കര്‍ഷകന് തടവ്
പാരീസ്: വീട്ടില്‍ വളര്‍ത്തുന്ന താറാവിന് തീറ്റയായി കഞ്ചാവ് നല്‍കിയ കര്‍ഷകന്‍ വെട്ടിലായി.
താറാവിനെ കഞ്ചാവ് തീറ്റിച്ച തറിഞ്ഞ ഫ്രാന്‍സിലെ പൊലീസ് കര്‍ഷകനായ മൈക്കിള്‍ റോയറെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.
താറാവിനെ കഞ്ചാവ് തീറ്റിയ മൈക്കിളിന്റെ പ്രവൃത്തി കോടതിയ്ക്കും അശേഷം പിടിച്ചിട്ടില്ല. ഇതിന ശിക്ഷയായി കോടതി വിധിച്ചത് ഒരു മാസത്തെ തടവും 19000 രൂപ പിഴയുമാണ്.
ഫ്രാന്‍സിലെ അറ്റ്‌ലാന്റിസ് തീരദേശത്തിലെ ഒരു ഗ്രാമത്തിലാണ് മൈക്കിള്‍ താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ വീടു പരിശോധിച്ച പോലീസിനു അഞ്ചു കിലോഗ്രാം കഞ്ചാവും 12 കഞ്ചാവ് ചെടികളും കണ്‌ടെത്താനായി.
അതേസമയം, താറാവിനു തീറ്റയായി കഞ്ചാവ് നല്‍കിയതിനു മൈക്കിളിന് പറയാന്‍ ന്യായമുണ്ട്. താറാവുകളുടെ ആരോഗ്യം നശിപ്പിക്കുന്ന വിരശല്യം ഇല്ലാതാക്കുന്നതിനു വേണ്ടിയാണത്രെ കഞ്ചാവ് നല്‍കിയത്.
തന്റെ ചികിത്സമൂലം താറാവുകള്‍ക്ക് നല്ല ആരോഗ്യമാണുള്ളതെന്നും മൈക്കിള്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications