Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കിയ എന്‍8ന് നിര്‍മാണപിഴവ്

Nokia N8 power problem confirmed
ലണ്ടന്‍: നോക്കിയയുടെഏറ്റവും പ്രീമിയം സ്മാര്‍ട്ട് ഫോണുകളിലൊന്നായ എന്‍8ന് നിര്‍മാണപിഴവുള്ളതായി കമ്പനി അധികൃതര്‍ സമ്മതിച്ചു.

എന്‍8 മോഡലുകള്‍ തനിയേ സ്വിച്ച് ഓഫ് ആകുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ചുരുക്കം ചില ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പ്രശ്‌നങ്ങളുണ്ടായതെന്ന് പറഞ്ഞ് ഫിന്‍ലാന്റ് കമ്പനി ആദ്യം തലയൂരിയിരുന്നു. എന്നാലിപ്പോള്‍ എന്‍8ന്റെ നിര്‍മാണത്തില്‍ ചില പിഴവുകളുണ്ടായെന്നാണ് നോക്കിയ ഇപ്പോള്‍ സമ്മതിച്ചിരിയ്ക്കുന്നത്.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ഐഫോണിനെ വെല്ലുവിളിച്ചാണു നോക്കിയ എന്‍8 പുറത്തിറക്കിയത്. നിര്‍മാണപ്പിഴവ് പരിഹരിച്ചെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാര്‍ഡ് വെയര്‍ പിഴവുകള്‍ കണ്ടെത്തിയെന്നും പരിഹരിച്ചെന്നും നോക്കിയ ചീഫ് എക്‌സിക്യൂട്ടിവ് ഒലി പേക കല്‍സാവോ പറഞ്ഞു.

അതേ സമയം എത്ര മൊബൈല്‍ ഫോണുകള്‍ക്കു തകരാറുണ്ടായെന്ന കാര്യം വ്യക്തമാക്കാന്‍ കമ്പനി ഇതുവരെ തയാറായില്ല. 12 മെഗാപിക്‌സല്‍ ക്യാമറയും സിംബിയന്‍ സോഫ്റ്റ്‌വെയറുമായി എത്തിയ എന്‍8 ഇന്ത്യന്‍ വിപണിയിലും വന്‍ചലനം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+