സെക്സ് ഡോട്ട് കോം വീണ്ടും വിറ്റു, 1.3 കോടി ഡോളറിന്
ന്യൂയോര്‍ക്ക്: സെക്സ് ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് ഡൊമേന്‍ 1.3 കോടി ഡോളറിന് വിറ്റു. ഇതോടെ ഏറ്റവും കൂടിയ വിലയ്ക്കുള്ള ഡൊമേന്‍ വില്പന ആയി മാറി ഇത്.
എസ്കോം എല്‍ എല്‍ സി യില്‍ നന്ന് ക്ലോബര്‍ ഹോള്‍ഡിംഗ്സ് ആണ് ഈ ഡൊമേന്‍ വാങ്ങിയത്. എക്സോമിന്റെ കടം ഏറിയതാണ് ഈ വില്പനയ്ക്ക് കാരണം. ഈ വിലയേക്കാള്‍ കൂടിയ വിലയ്ക്ക് ഇതുവരെ ഒരു ഡൊമേന്‍ വിറ്റിട്ടില്ല. അങ്ങനെ ഈ വില്പന ചരിത്രത്തില്‍ സ്ഥാനം നേടുകയാണ്.
2006 ലാണ് എക്സോം ഈ ഡൊമേന്‍ സ്വന്തമാക്കിയത്. അന്ന് എക്സോം നല്‍കിയ വില 1.4 കോടി ഡോളര്‍ ആണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് ശരിയല്ലെന്ന് ഇപ്പോള്‍ എക്സോമിന് വേണ്ടി ഇപ്പോഴത്തെ വില്പനയ്ക്ക് ലേല സൗകര്യം ഒരുക്കിയ സെഡൊ എന്ന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അന്ന് എക്സോം നല്‍കിയ വില 1.15 കോടി ഡോളരായിരുന്നു എന്നാണ് സെഡൊ അറിയിച്ചത്.












Click it and Unblock the Notifications