അംബാനിയുടെ കൊട്ടാരത്തെക്കുറിച്ച് അന്വേഷണം
മുംബൈ: മുകേഷ് അംബാനി ഈയിടെ പണിത 27 നിലകളുള്ള കൊട്ടാരത്തെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ അന്വേഷിയ്ക്കുന്നു. കെട്ടിടം പണിതത് വഖഫ് ബോര്‍ഡില്‍ നിന്ന തട്ടിയെടുത്ത 4532 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കൂടി ആണെന്ന വിഷയമാണ് പ്രധാനമായും കമ്മിഷന്‍ അന്വേഷിയ്ക്കുന്നത്.
ഭൂമി കൈയേറിയതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാനായി കമ്മിഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ന്യൂനപക്ഷ മന്ത്രാലയത്തിലെ ഡയറക്ടറായ അഷീഷ് ജോഷിയാണ് വിജിലന്‍സ് കമ്മിഷനെ ഭൂമി കൈയേറ്റം സംബന്ധിച്ച വിഷയം അറിയിച്ചത്.
5000 കോടിയോളം വില വരുന്നതാണ് ഈ കെട്ടിടം. ഈ വിഷയത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ മുകേഷ് അംബാനിയുടെ ഓഫീസ് വിസമ്മതിച്ചു. ഇത് വഖഫ് ബോര്‍ഡിന്റെ സ്ഥലം അല്ലെന്നും സ്ഥലം ഉടമയ്ക്ക് നല്‍കേണ്ട പണം വാങ്ങിയപ്പോള്‍ നല്‍കിയുട്ടുണ്ടെന്നുമാണ് മുകേഷുമായി അടുപ്പം ഉള്ള വ്യക്തികള്‍ പറയുന്നത്.
ഭൂമി സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. മഹാരാഷ്ട്രയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ നിലവിലില്ല. സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ഇടപെടാറില്ല. വിഷയത്തെക്കുറിച്ച് അന്വേഷിയ്ക്കാനായി സംസ്ഥാനത്തോട് ആവശ്യപ്പെടാറേ ഉള്ളു.












Click it and Unblock the Notifications