കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ കഴുതകളെ പരിശോധിയ്ക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലേയ്ക്ക് ചരക്ക് കൊണ്ട്പോകാനായി ഉപയോഗിയ്ക്കുന്ന കഴുതകളെ നടത്തിയ്ക്കുന്നതിന് മുമ്പ് ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈകോടതി.

ആരോഗ്യമില്ലാത്തതും അസുഖം ബാധിച്ചതുമായ കഴുതകളെ ശബരിമലയിലേയ്ക്ക് ചരക്ക് കൊണ്ടുപോകാനായി ഉപയോഗിയ്ക്കുന്നുണ്ട്. ഒരു മൃഗസ്നേഹി നല്‍കിയ പരാതിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമലയിലെ മണ്ഡല കാലമായാല്‍ ആയിരത്തോളം കഴുതകളെയാണ് ശര്‍ക്കര, അരി തുടങ്ങിയ സാധനങ്ങള്‍ കൊമ്ടുപോകാനായി ഉപയോഗിയ്ക്കുന്നത്. തുടര്‍ച്ചയായി ചുമടെടുക്കുന്നത് കാരണം ഇവയില്‍ പലതിന്റെയും പുറം വൃണം വന്ന് തുടങ്ങിയിട്ടുണ്ട്.

കഴുതകളുടെ ദയനീയ അവസ്ഥ കണ്ട് കോഴഞ്ചേരിയിലെ കെ സന്ധ്യയാണ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

ജില്ലാ മൃഗ സംരക്ഷണ ഓഫീസറില്‍ നിന്ന് കഴുതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പത്തനംതിട്ട എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ഉറപ്പ് വരുത്തണമെന്നാണ് കോടതി പറഞ്ഞത്. ജഡ്ജിമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമലയിലെ ഉത്സവകാലമവുമ്പോള്‍ തമിഴ്‍നാട്ടില്‍ നിന്നാണ് കഴുതകളെ കൊണ്ടുവരുന്നത്. ഭാരം ചുമക്കാന്‍ കഴിയാതെ രോഗ പിടിപെടുന്ന കഴുതകളെ ഇവയെ കൊണ്ടുവരുന്നതവര്‍ തിരിച്ച് കൊണ്ടുപോകാറില്ല. ഇവയെ ശബരിമലയിലെ കാടുകളില്‍ ഉപേക്ഷിയ്ക്കുകയാണ് പതിവ്.

ആരുടേതാണെന്ന് അറിയാന്‍ കഴുതകള്‍ക്ക് നമ്പരിടണമെന്നാണ് വിദഗ്ദ അഭിപ്രായം. ഇങ്ങനെ ആണെങ്കില്‍ മാത്രമേ കഴുതകളെ ഉപേക്ഷിച്ച് പോകുന്ന കരാറുകാരെ കണ്ടെത്താന്‍ കഴിയുകയുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X