കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയുടെ രാജിയ്ക്ക് സമ്മര്‍ദ്ദമേറുന്നു

  • By Ajith Babu
Google Oneindia Malayalam News

Yeddyurappa
ദില്ലി കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ രാജിയ്ക്ക് സമ്മര്‍ദ്ദമേറുന്നു. രാജിയെപ്പറ്റി ബിജെപി നേതൃത്വം ഗൗരവമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി രാജിക്കാര്യത്തെപ്പറ്റി ഞായറാഴ്ച രാവിലെ നടത്തി.

പാര്‍ട്ടി ഉന്നതാധികാര സമിതിക്കു മുന്നില്‍ വീണ്ടും വിശദീകരണം നല്‍കാനായി യെഡിയൂരപ്പ ഞായറാഴ്ച വൈകിട്ട് വീണ്ടും ദില്ലിയ്ക്ക് പോകുന്നുണ്ട്. വെള്ളിയാഴ്ച രാത്രി യെഡിയൂരപ്പയും പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റില്‍ എത്തുമ്പോഴേക്കും യെഡിയൂരപ്പയുടെ രാജി വിഷയത്തില്‍ വ്യക്തമായി നിലപാട് ബിജെപിയ്ക്ക് സ്വീകരിയ്‌ക്കേണ്ടി വരും. ഇതാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്

ഇതിനെല്ലാം പുറമെ യെഡിയൂരപ്പയ്‌ക്കെതിരെയുള്ള ദളിന്റെ പുതിയ ആരോപണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഇരുമ്പയിര് കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ബെല്ലാരിയിലെ സൌത്ത് വെസ്റ്റ് മൈനിംഗ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് യദ്യൂരപ്പയുടെ കുടുംബാംഗങ്ങളുടെ അക്കൌണ്ടിലേക്ക് 20 കോടി രൂപ എത്തിയെന്നാണ് ദള്‍ നേതാവ് കുമാര സ്വാമി ആരോപിച്ചിരിയ്ക്കുന്നത്. ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ യെഡിയൂരപ്പയ്ക്കായിട്ടില്ല.

അതേ സമയം താന്‍ രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനവും യെഡിയൂരപ്പ ഞായറാഴ്ച നടത്തി. തനിയ്ക്ക് 121 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും രാജിയുടെ കാര്യം ആലോചിയ്ക്കുന്നില്ലെന്നുമാണ് യെഡിയൂരപ്പ പറഞ്ഞത്. പ്രസ്താവന മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദതന്ത്രമാണെന്ന് കരുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X